മലപ്പുറം: ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച പി. വി.അൻവർ എംഎൽഎ രാഹുൽ ഗാന്ധിയെ പുകഴ്ത്തിയിരിപ്പാണിപ്പോൾ. ഗാന്ധി കുടുംബത്തോടും രാഹുൽ ഗാന്ധിയോടും തനിക്ക് ബഹുമാനമാണെന്ന് അയാൾ വ്യക്തമാക്കി. രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തെക്കുറിച്ചും വിശദീകരിക്കാനും അയാൾക്കിപ്പോൾ തിരക്കാണ്.
ഇഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമ ർശം നടത്തേണ്ടി വന്നതെന്ന് അൻവർ വിവരി ച്ചു. എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാര ണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമർശനം നടത്തിയതുകൊണ്ടാണ് രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് താൻ തിരിച്ചടിച്ചതെന്നും അൻവർ വിവരിച്ചു.
തന്നെ സംബന്ധിച്ചടുത്തോളം രാഹുൽ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും വലിയ ബഹുമാനമാണുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി 1991 ൽ കേരളത്തിൽ വ ന്നപ്പോൾ തന്റെ വാപ്പയുടെ കാറിലായിരുന്നു എന്ന ഓർമ്മയും പങ്കുവച്ചു.
കോൺഗ്രസിന്റെ്റെ അടിസ്ഥാനപരമായ തത്വങ്ങളിൽ വ്യതിയാനം വന്നതോടെയാണ് പാർട്ടി വി ട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേർന്നത്. ആ സെക്യുലർ പാർട്ടി നിലപാട് നഷ്ടമാക്കി. വ്യ ക്തിപരമായ താത്പര്യങ്ങളുടെ അടിസ്ഥാന ത്തിൽ ആർഎസ്എസിനും ബിജെപിക്കും അ ടിയറവ് പറഞ്ഞിരിക്കുകയാണ്.
അങ്ങനെയുള്ള പാർട്ടിയിൽ താൻ ഉണ്ടാകില്ലെ ന്നും പി.വി.അൻവർ പറഞ്ഞു. രാഹുൽ ഗാന്ധി യോടും ഗാന്ധി കുടുംബത്തോടും വലിയ ബ ഹുമാനമാണെന്നും തൻ്റെ പാരമ്പര്യം അതാ ണെന്നും അൻവർ പറഞ്ഞു.
Anwar now devotes himself to Rahul Gandhi. Anwar's strategy to bottle Congress...